ജയിൽമോചിതനായ കെ സുരേന്ദ്രൻ പണിതുടങ്ങി. സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് ഉന്നയിച്ചത്. ചിത്തിര ആട്ടവിശേഷം നാളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സന്നിധാനത്ത് നുഴഞ്ഞുകയറി പ്രശ്നങ്ങൾ ഉണ്ടാക്കി എന്നാണ് സുരേന്ദ്രൻ ആരോപിച്ചത്. യുവതിയെ തേങ്ങ എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച ആളുടെ ചിത്രം എന്തുകൊണ്ട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു അറസ്റ്റ് ചെയ്യുന്നില്ല എന്നും സുരേന്ദ്രൻ ചോദിച്ചു. സൈബർ കമ്മികൾ എഡിറ്റ് ചെയ്തു ചേർത്തതാണ് അവളെ കൊല്ലടാ എന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരോ വിളിച്ച് പറയുന്ന ശബ്ദം എന്നും സുരേന്ദ്രൻ പറഞ്ഞു